കാലിക്കറ്റ് സര്‍വകലാശാല എം.എ. ജേണലിസം പ്രവേശനം 13-ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ പ്രവേശനത്തിനുള്ള അഭിമുഖം നവംബര്‍ 13-ന്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അഭിമുഖം സർവകലാശാലയിലെ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ വെച്ചാണ് നടക്കുക. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Share this post

scroll to top