തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-22 വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും, നവംബര്‍ 12-ന് വൈകീട്ട് 3 മണിക്കു മുമ്പായി, മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യാനുള്ള സൗകര്യം സ്റ്റുഡന്റ്‌സ് ലോഗിനില്‍ ലഭ്യമാണ്.


0 Comments