പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കെജിറ്റിഇ പരീക്ഷ ഡിസംബർ എട്ടിന്

Nov 2, 2020 at 6:50 pm

Follow us on

തിരുവനന്തപുരം: കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ KGTE2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തിയതിയും തെരഞ്ഞെടുക്കാം.

\"\"

നേരത്തെ ഫീസടച്ച പരീക്ഷാർത്ഥികൾക്ക് പുതിയ പരീക്ഷാതിയതിയും, സമയവും തെരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമം തെരഞ്ഞെടുക്കന്നവർക്കുമാത്രമേ പരീക്ഷയിൽ പങ്കെടുക്കാനാകൂ. ഇവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം സമയം തെരഞ്ഞെടുക്കണം. ഫീസടയ്ക്കാനും സമയക്രമം തെരഞ്ഞെടുക്കാനുമുള്ള അവസരം നവംബർ ഒൻപതു മുതൽ 20 വരെ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്. വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും മാറ്റി നൽകില്ല.

\"\"

Follow us on

Related News