തിരുവനന്തപുരം : 2021ലെ സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി കം മെയിൻ പരിശീലനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് വിമുക്തഭടൻമാരുടെ ആശ്രിതരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. നവംബർ 5ന് രാവിലെ 11നാണ് പരീക്ഷ. ജനറൽ നോളജ്, കറന്റ് അഫയേഴ്‌സ്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി 50 ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒന്നര മണിക്കൂറാണ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 60 പേരെ തിരഞ്ഞെടുക്കും. നവംബർ 19ന് വൈകിട്ട് ആറിന് ക്ലാസ്സുകൾ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ വൈകിട്ട് ആറ് മുതൽ 9 വരെയാണ് ഓൺലൈൻ ക്ലാസ്സുകൾ. കോഴ്‌സ് ദൈർഘ്യം എട്ട് മാസം.
തിരുവനന്തപുരത്തുള്ള ശേഷൻസ് അക്കാഡമിയിലാണ് സൈനികക്ഷേമവകുപ്പ് സ്‌പോൺസർ ചെയ്യുന്ന പരീക്ഷാ പരിശീലനം നടത്തുന്നത്. എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ www.seshansacademy.com ൽ ഓൺലൈനായി അപേക്ഷിക്കാം. നവംബർ നാലിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495397622, 9349812622.
ഇ-മെയിൽ: seshansmail@gmail.com, seshansacademy@gmail.com