പ്രധാന വാർത്തകൾ

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി: ക്ലാസുകൾ നവംബർ ഒന്നിന്

Oct 22, 2020 at 9:14 pm

Follow us on

\"\"

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ
സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സുകൾ നവംബർ ഒന്നിന് ആരംഭിക്കും. കോളജ് വിദ്യാർത്ഥികേൾക്കായി സിവിൽ സർവീസ് പ്രിലിംസ്‌ കം മെയിൻസ് കോഴ്സും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ടാലെന്റ്റ് ഡെവലപ്പ്മെന്റ് /സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകളുമാണ് നടത്തുക. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ. തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കർ ഭവനിലെ സിവിൽ സർവീസ് അക്കാഡമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ പൊന്നാനി, ആളൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ് ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യർത്ഥികൾക്ക് പരിശീലനം.

ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും ഫൗണ്ടേഷൻ കോഴ്‌സിന് 5,950 രൂപയുമാണ് ഫീസായി ഈടാക്കുന്നത്. അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്ല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളേജ് വിദ്യാർത്ഥികൾക്കുള്ള ത്രിവത്സര പരിശീലനം. ഒന്നാം വർഷത്തിൽ 13,900 രൂപയും രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയുmanu ഫീസ്. ഫീസ് 27 മുതൽ 31 വരെ ഓൺലൈനായി www.ccek.org, www.kscsa.org ൽ അടയ്ക്കാം. ഫെബ്രുവരി 15 വരെയാണ് കോഴ്‌സിന്റെ കാലാവധി.
കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം – 0471 2313065, 2311654, 8281098864, 8281098863, കല്ല്യാശ്ശേരി – 8281098875, കാഞ്ഞങ്ങാട് – 8281098876, കോഴിക്കോട് – 0495 2386400, 8281098870, പാലക്കാട് – 0491 2576100, 8281098869, പൊന്നാനി – 0494 2665489, 8281098868, ആളൂർ – 8281098874, മൂവാറ്റുപുഴ – 8281098873, ചെങ്ങന്നൂർ – 8281098871, കോന്നി – 8281098872, കൊല്ലം – 9446772334.

Follow us on

Related News