എംജി സർവകലാശാല വിവിധ പരീക്ഷകൾ

തിരുവനന്തപുരം: എംജി സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം-2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2012 വരെയുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്) ഒമ്പതാം സെമസ്റ്റർ എൽ.എൽ.ബി.(പഞ്ചവത്സരം- 2010 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2008 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2007 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 18ന് ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസിന് 5250 രൂപയും രണ്ടാം മേഴ്സി ചാൻസിന് 7350 രൂപയും മൂന്നാം മേഴ്സി ചാൻസിന് 10500 രൂപയും സ്പെഷൽഫീസ് അടയ്ക്കണം. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ നവംബർ 11ന് ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 23 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 28 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

മൂന്നാംവർഷ ബി.എസ് സി. എം.ആർ.ടി. (2016 അഡ്മിഷൻ റഗുലർ) പരീക്ഷ നവംബർ 18ന് ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 30 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

മൂന്നാം സെമസ്റ്റർ ബി.എസ് സി. നഴ്സിങ് (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നവംബർ 11 ന് ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 23 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 28 വരെയും അപേക്ഷിക്കാം. അപേക്ഷകർ പേപ്പറൊന്നിന് 35 രൂപ വീതം(പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 27ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.

Share this post

scroll to top