പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

അന്താരാഷ്ട്ര ആർക്കൈവ്സ് ആൻറ് ഹെറിറ്റേജ് സെന്റർ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതി

Oct 19, 2020 at 1:56 pm

Follow us on

\"\"

തിരുവനന്തപുരം: അന്താരാഷ്ട്ര ആർക്കൈവ്സ്
ആൻറ് ഹെറിറ്റേജ് സെന്റർ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതി നൽകി. കേരള സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഒരേക്കർ സ്ഥലത്ത് സംസ്ഥാന പുരാരേഖ വകുപ്പ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇത് പ്രകാരം ആറുകോടി രൂപ ചെലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെ നിർമ്മിക്കുന്നതിന് സർവകലാശാലയുടെയും പുരാരേഖ വകുപ്പിന്റെയും സർക്കാറിന്റെയും പ്രതിനിധികൾ അടങ്ങിയ സമിതിയായിരിക്കും പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.
ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനപ്രദമാകുന്നതാണ് പദ്ധതി. ഹെറിറ്റേജ് സെന്റർ സ്ഥാപിതമാകുന്നതോടെ അന്തർദേശീയ തലത്തിൽതന്നെ പുരാരേഖകളുടെ പഠന-ഗവേഷണങ്ങൾക്ക് ഇവിടെ സൗകര്യമൊരുക്കും.

\"\"

ഇതിനുള്ള വിശദമായ പദ്ധതിരേഖ തയാറാക്കി. സർക്കാർ നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
കരാർ നടപടികൾ പൂർത്തിയാക്കി സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ഇതിന്റെ പ്രവർത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകും. ഇന്ത്യയിൽതന്നെ മറ്റു സംസ്ഥാനങ്ങളിലുമുള്ള പുരാരേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതിനും പഠന ഗവേഷണങ്ങൾക്കും ഈ സെന്റർ സൗകര്യമൊരുക്കും. രാജ്യത്തിന് തന്നെ മാതൃകയായി ഒരു സർക്കാർ വകുപ്പും സർവകലാശാലയും പഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി കൈകോർക്കുന്ന സവിശേഷ പദ്ധതിയാണിത്. കെട്ടിട നിർമ്മാണം പുരോഗിക്കുന്ന മുറക്ക് മറ്റ് സജ്ജീകരണങ്ങൾക്കായി കൂടുതൽ തുക അനുവദിക്കുമെന്നും
തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.

Follow us on

Related News