തിരുവനന്തപുരം: 2020 ജൂലൈ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) – മാത്തമാറ്റിക്കൽ ഫൗണ്ടേഷൻസ് ഓഫ് കമ്പ്യൂട്ടർ സയൻസ് എന്ന പേപ്പറിന്റെ പരീക്ഷ ഒക്ടോബർ 20ന് നടക്കും.
2020 ജൂലൈ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) – മാത്തമാറ്റിക്കൽ ഫൗണ്ടേഷൻസ് ഓഫ് കമ്പ്യൂട്ടർ സയൻസ് എന്ന പേപ്പറിന്റെ പരീക്ഷ ഒക്ടോബർ 20ന് നടക്കും. വിദ്യാർഥികൾ അതത് പരീക്ഷകേന്ദ്രങ്ങളിൽ എത്തണം. പ്രത്യേക പരീക്ഷകേന്ദ്രമില്ല.
2020 ഫെബ്രുവരി 27ന് നടത്താൻ നിശ്ചയിച്ചിരുന്നതും റദ്ദാക്കിയതുമായ ഏഴാം സെമസ്റ്റർ ബി.എച്ച്.എം. പരീക്ഷയുടെ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി കൺട്രോൾ എന്ന പേപ്പറിന്റെ പരീക്ഷ ഒക്ടോബർ 22ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ നടക്കും. വിദ്യാർത്ഥികൾ അതത് പരീക്ഷകേന്ദ്രങ്ങളിൽ എത്തണം. പ്രത്യേക പരീക്ഷകേന്ദ്രമില്ല.