പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

ഐ.എൻ.ഐ സി.ഇ.ടി 2021: ബേസിക് രജിസ്ട്രേഷൻ ആരംഭിച്ചു

Oct 8, 2020 at 11:58 am

Follow us on

\"\"

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ (എയിംസ്) നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) കോമൺ എൻട്രൻസ് ടെസ്റ്റി (സി.ഇ.ടി.)ന് അപേക്ഷിക്കുന്നതിനുള്ള ബേസിക് രജിസ്ട്രേഷൻ ആരംഭിച്ചു. www.aiimsexams.org/ വഴി ഒക്ടോബർ 12 വരെ രജിസ്ട്രേഷൻ നടത്താം. എയിംസിന്റെ 2019 ജനുവരി, ജൂലായ്, 2020 ജനുവരി, ജൂലായ് സെഷനുകളിലേക്ക് ബേസിക് രജിസ്ട്രേഷൻ നടത്തി അത് അംഗീകരിക്കപ്പെട്ടുകിട്ടിയവർ വീണ്ടും ബേസിക് രജിസ്ട്രേഷൻ നടത്തേണ്ടതില്ല. അവർ ഫൈനൽ രജിസ്ട്രേഷൻ നടത്തിയാൽ മതി. ബേസിക് രജിസ്ട്രേഷൻ നില ഒക്ടോബർ 14-നും 17-നും ഇടയ്ക്ക് അറിയാം. സ്വീകരിക്കപ്പെട്ട ബേസിക് രജിസ്ട്രേഷൻ നില ഒക്ടോബർ 19-ന് പ്രസിദ്ധപ്പെടുത്തും. ബേസിക് രജിസ്ട്രേഷൻ അംഗീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷനുള്ള യൂണിക് കോഡ് ജനറേറ്റുചെയ്ത് ഫൈനൽ രജിസ്ട്രേഷൻ ഒക്ടോബർ 26-നകം പൂർത്തിയാക്കാം. പരീക്ഷ നവംബർ 20-ന് നടക്കും.

\"\"

Follow us on

Related News