എംജി സർവകലാശാലയിൽ ബി.ബി.എ, എൽ.എൽ.ബി. പ്രവേശനം; ഒക്ടോബർ 11 വരെ സമയം

Oct 6, 2020 at 6:58 pm

Follow us on

\"\"


തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാല \’സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്\’ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി.ക്ക് (ഓണേഴ്സ്) അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 11 വരെ നീട്ടി. http://cat.mgu.ac.in/BBALLB എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 50 സീറ്റാണുള്ളത്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ഹയർ സെക്കൻഡറി/പ്ലസ്ടു/അംഗീകൃത തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി., ലക്ഷദ്വീപിൽ നിന്നുള്ള എസ്.ടി. അപേക്ഷകർക്ക് പരീക്ഷ ജയിച്ചാൽ മതി. എസ്.ഇ.ബി.സി., ഒ.ഇ.സി. അപേക്ഷകർക്ക് യഥാക്രമം മൂന്ന്, അഞ്ച് ശതമാനം മാർക്കിൽ ഇളവുണ്ട്. പ്രായപരിധി: ജൂലൈ ഒന്നിന് 20 വയസിൽ താഴെ. എസ്.സി./എസ്.ടി./എസ്.ഇ.ബി.സി./ഒ.ഇ.സി. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ഒരു വർഷത്തെ ഇളവ് ലഭിക്കും. ജനറൽ വിഭാഗത്തിന് 600രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷ ഫീസ്. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2310165.

\"\"

Follow us on

Related News