പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോവിഡ് പ്രതിസന്ധി: സർവകലാശാല സർട്ടിഫിക്കറ്റുകൾ വൈകുന്നു

Oct 2, 2020 at 11:51 am

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നു.
ഫീസ് അടച്ച് ആറ് മാസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ലഭിക്കാത്ത വിദ്യാർത്ഥികള്‍ നിരവധിയാണ്. ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കിയ വിദ്യാർത്ഥികളാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ കാത്തിരിക്കുന്നത്. വിദേശത്ത് ജോലി ലഭിച്ചവർ ഉള്‍പ്പെടെ അപേക്ഷ നല്‍കി എമര്‍ജന്‍സി ഫീസ് അടച്ചിട്ടും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.

ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുമെന്നിരിക്കെ വിദ്യാർത്ഥികൾ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളെ ആശ്രയിക്കാറാണ് പതിവ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം അവയും കിട്ടുന്നില്ലെന്ന പരാതിയാണ് വിദ്യാർത്ഥികൾക്ക്. അതേസമയം നിലവിൽ ബിരുദപഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ നൽകാനുള്ള സംവിധാനം ഡൽഹി സർവകലാശാലകൾ സ്വീകരിച്ചു കഴിഞ്ഞു. അപേക്ഷിച്ച് ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകിവരികയാണ് സർവകലാശാല.

Follow us on

Related News