പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

വിദൂര വിദ്യാഭ്യാസം: സർക്കാരിനോട് സാവകാശം തേടി കാലിക്കറ്റ്‌ സർവകലാശാല

Sep 28, 2020 at 12:06 pm

Follow us on

\"\"

തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഈ വർഷത്തേക്ക് കൂടി അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല സർക്കാരിന് നിവേദനം നൽകി. ഓപ്പൺ സർവകലാശാലയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കും പ്രവേശനത്തിനും കുറഞ്ഞത് ഒരുവർഷം ആവശ്യമുണ്ടെന്ന വസ്തുത കണക്കിലെടുത്താണിത്.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഓർഡിനൻസ് കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടിരുന്നു.


ഇതോടെ, മറ്റു സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും ഇനി തുടരാനാകില്ല. എന്നാൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെയാണ് സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല ആരംഭിക്കുന്നതെന്ന്‌ വിമർശനങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർഖാനും ഗവർണർക്കും സർക്കാരിനും നിവേദനം നൽകി.

Follow us on

Related News