തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വിവിധ പരീക്ഷകൾക്ക് ഒക്ടോബറിൽ തുടക്കമാകും.
എം.ബി.എ. സപ്ലിമെന്ററി പരീക്ഷകള്‍
എം.ബി.എ. (സി.യു.സി.എസ്.എസ്.) ഫുള്‍ ടൈം, പാര്‍ട് ടൈം, റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജൂലൈ 2020 നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 6 മുതലും രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 7 മുതലും നടക്കും.
എം.എസ്.സി. ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എം.എസ്.സി. ബയോടെക്‌നോളജിയില്‍ (നാഷണല്‍ സ്ട്രീം) 2018-ല്‍ പ്രവേശനം നേടിയവര്‍ക്കുള്ള ഡിസംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഒക്‌ടോബര്‍ 12 മുതല്‍ നടക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2020 ജനുവരിയില്‍ നടത്തിയ എല്‍.എല്‍.ബി.(3 വര്‍ഷം), എല്‍.എല്‍.ബി. (3 വര്‍ഷം) യൂണിറ്ററി ആന്റ് ബി.ബി.എ എല്‍.എല്‍.ബി. (ഹോണേഴ്‌സ്) കോഴ്‌സുകളുടെ ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.