പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പാലക്കാട്‌ ഐ.ഐ.ടി യിൽ ഗവേഷണം: അപേക്ഷ സെപ്റ്റംബർ 30 വരെ

Sep 24, 2020 at 8:40 am

Follow us on

\"\"

പാലക്കാട്‌: പാലക്കാട്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഡിസംബർ സെഷനിലെ പി.എച്ച്.ഡി പ്രോഗ്രാം, ഗവേഷണത്തിലൂടെയുള്ള എം.എസ് പ്രോഗ്രാം എന്നിവയിലേക്ക് അപേക്ഷിക്കാൻ അവസരം.
സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എലെക്ട്രിക്കൽ, മെക്കാനിക്കൽ, കെമിസ്ട്രി, ഫിസിക്സ്‌ എന്നീ വകുപ്പുകളിലാണ് പി.എച്ച്.ഡി പ്രോഗ്രാമുള്ളത്. എൻജിനീയറിങ് /ടെക്നോളജി മാസ്റ്റേഴ്സ് ബിരുദധാരികൾ ഗവേഷണം വഴിയുള്ള മാസ്റ്റേഴ്സ് ബിരുദമുള്ളവർ എന്നിവർക്ക് എൻജിനീയറിങ് ഗവേഷണ പ്രോഗ്രാമിന് അപേക്ഷിക്കാം. സയൻസിൽ മാസ്റ്റേഴ്സ് ഉള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ അപേക്ഷിക്കാം.
കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിൽ (ജി.എഫ്.ടി.ഐ) നിന്നും എൻജിനീയറിങ് / ടെക്നോളജി ബാച്ചിലർ ബിരുദം നേടിയവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി രണ്ടിലേക്കും അപേക്ഷിക്കാവുന്നതാണ്.
സിവിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വകുപ്പുകളിലാണ് എം.എസ്. (ഗവേഷണം വഴി) പ്രോഗ്രാമുള്ളത്. ഗേറ്റ് യോഗ്യതയുള്ള എൻജിനീയറിങ് / ടെക്നോളജി ബാച്ചിലർ ബിരുദം/സയൻസ് മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത പ്രൊഫഷണൽ സമിതികളുടെ യോഗ്യതയുള്ളവർ, ഐ.ഐ.ടി. ജി.എഫ്.ടി.ഐ എന്നിവയിൽ നിന്നും എൻജിനീയറിങ് / ടെക്നോളജി ബാച്ചിലർ ബിരുദം നേടിയവർക്കും എം.എസിന് അവസരമുണ്ട്. http://resap.iitpkd.ac.in വഴി സെപ്റ്റംബർ 30 വരെ അപേക്ഷകൾ അയക്കാം

\"\"
\"\"

Follow us on

Related News