പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജെ.ഇ.ഇ അലോട്ട്മെന്റ് സമയക്രമം പ്രഖ്യാപിച്ച് ജോസ

Sep 13, 2020 at 8:42 am

Follow us on

\"\"

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ)മെയിൻ / അഡ്വാൻസ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റിന്റെ സമയക്രമം ജോയിന്റ് സീറ്റ്‌ അലോക്കേഷൻ അതോറിറ്റി(ജോസ) പ്രഖ്യാപിച്ചു. ജെ.ഇ.ഇ മെയിൻ അടിസ്ഥാനമാക്കിയുള്ള ബി.ഇ / ബി.ടെക്, ബി.ആർക്, ബി.പ്ലാനിങ് റാങ്ക്പട്ടികകൾ ജെ.ഇ.ഇ അഡ്വാൻസ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക എന്നിവ പരിഗണിച്ചുള്ള സംയുക്ത സീറ്റ്‌ അലോട്ട്മെന്റ് പ്രക്രിയയാണ് ജോസ നടത്തുന്നത്. ജെ.ഇ.ഇ മെയിൻ റാങ്ക്പട്ടികയുടെ അടിസ്ഥാനമാക്കിയുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി l(എൻ.ഐ.ടി) അലോട്ട്മെന്റിൽ 31എൻ.ഐ.ടി, 26(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി(ഐ.ഐ.ഐ.ടി),  30 ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്(ജി.എഫ്.ടി.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി(ഷിബ്പുർ)എന്നിവ ഉൾപ്പെടുന്നു.

 ജെ.ഇ.ഇ അഡ്വാൻസ് അടിസ്ഥാനാമാക്കിയുള്ള  അലോട്ട്മെന്റിന് 23 ഐ.ഐ.ടികളാണുള്ളത്. അലോട്ട്മെന്റ് രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിങ്ങും ഒക്ടോബർ ആറിന് തുടങ്ങും. രണ്ടു വിഭാഗത്തിലും അർഹത ലഭിക്കുന്നവർ രണ്ടിലേയും സ്ഥാപനങ്ങളും കോഴ്സുകളും പരിഗണിച്ച് അപേക്ഷിക മുൻഗണന നിശ്ചയിച്ചാണ് ചോയ്സ് ഫില്ലിംഗ് നടത്തേണ്ടത്. ആദ്യ റൗണ്ട് അലോട്ട്മെന്റുകളുടെ സമയക്രമമാണ് പ്രസിദ്ധപ്പെടുത്തിരിയിരിക്കുന്നത്. ഒക്ടോബർ, 17, 21, 25, 30,  നവംബർ 3, 7 തീയതികളിലാണ്  അലോട്ട്‌മെന്റുകൾ പ്രഖ്യാപിക്കുക. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് റിപ്പോർട്ട്‌ ചെയ്യണം. സ്വീകരിച്ച സീറ്റ്‌ വേണ്ടെന്നുവെക്കാൻ അഞ്ചാം റൗണ്ട് വരെ അവസരമുണ്ടാകും. വിശദ വിവരങ്ങൾക്ക്  https://jossa.nic.in സന്ദർശിക്കുക.

Follow us on

Related News