
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ നൂറ് നൂതന കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണയായി. ഇതിനായി കോളജുകളിൽ നിന്നും അപേക്ഷകൾ സർക്കാരിന് കൈമാറാൻ കേരള, കാലിക്കറ്റ്, കണ്ണൂർ, എം.ജി സർവകലാശാലകളോട് ആവശ്യപ്പെട്ടു. ഓരോ കോളജിനും രണ്ട് കോഴ്സ് വീതം തിരഞ്ഞെടുക്കാം. ഷെഡ്യൂൾഡ് ട്രൈബ് ട്രസ്റ്റുകളുടെ കോളജുകൾക്കും സീറ്റ് അനുവദിക്കും. നാല് വർഷം, അഞ്ചു വർഷം ദൈർഘ്യമുള്ള കോഴ്സുകൾ തുടങ്ങുന്നതിന് നാക് സ്കോർ 3.26 ന് മുകളിലോ അല്ലെങ്കിൽ എൻ. ഐ. ആർ. എഫ് റാങ്കിങ് നൂറിനുള്ളിൽ ഉൾപ്പെടുന്ന കോളജുകൾക്കോ മാത്രമായിരിക്കും അനുമതി. പുതിയ അധ്യാപക തസ്തികകൾ താൽക്കാലികമായി അനുവദിക്കില്ല. നവംബർ ഒന്നിന് കോഴ്സുകൾ പ്രഖ്യാപിക്കുന്ന തരത്തിലാണ് നടപടികൾ.
