
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിൽ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ(ഡി.എസ്.ടി) ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പിന് അപേക്ഷിക്കാം. സ്വാതന്ത്ര്യമായ ഗവേഷണങ്ങളിൽ ഏർപ്പെടാനുള്ള അവസരമാണ് ഡി.എസ്.ടി ഒരുക്കുന്നത്. അഞ്ചുവർഷത്തേക്കാണ് ഫെലോഷിപ്പ്. പ്രതിമാസ ഫെലോഷിപ്പ് തുക ഒന്നേക്കാൽ ലക്ഷം രൂപയാണ്. പ്രതിവർഷം ഏഴുലക്ഷം രൂപ. സയൻസ്, മാത്തമാറ്റിക്സ്, എൻജിനിയറിങ്, ഫാർമസി, മെഡിസിൻ, അഗ്രിക്കൾച്ചർ തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച്.ഡി. ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 32 വയസ്സ്. ഡയറക്ട്/നോമിനേഷൻ രീതികളിൽ അപേക്ഷിക്കാം.
വിശദമായ മാർഗനിർദേശങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.online-inspire.gov.in സന്ദർശിക്കുക.
