പ്രധാന വാർത്തകൾ
ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനം

കാലിക്കറ്റ് സ൪വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

Sep 4, 2020 at 9:22 pm

Follow us on

\"\"

കാലിക്കറ്റ്: ഐ.എച്ച്.ആർ.ഡിയുടെ  കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളജുകളിൽ 2020-21 അദ്ധ്യയന വ൪ഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളജുകൾക്ക് അനുവദിച്ച 50% സീറ്റുകളിൽ ഓൺലൈൻ/ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അ൪ഹരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അഗളി (04924-254699, ചേലക്കര (0488-4227181, 8547005064), കോഴിക്കോട് (0495-2765154, 8547005044), നാട്ടിക (0487-2395177, 8547005057), താമരശ്ശേരി(0495-2223243, 8547005025), വടക്കാഞ്ചേരി (0492-2255061, 8547005042), വാഴക്കാട് (0483-2727070, 8547005055), വട്ടംകുളം (0494-2689655, 8547005054), മുതുവള്ളൂ൪(0483-2713218/2714218, 8547005070), എന്നീ കോളജുകളിലേക്കാണ് പ്രവേശനം. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സെപ്തംബര്‍ 4 മുതൽ സമർപ്പിക്കണം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമ൪പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നി൪ദ്ദിഷ്ട അനുബന്ധങ്ങളും, 500/-രൂപ (എസ്.സി, എസ്.റ്റി 200/-രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവ൪ഗ്ഗ വിഭാഗക്കാ൪ക്ക് 200/- രൂപ) രജിസ്ട്രേഷൻ ഫീസായി ബന്ധപ്പെട്ട കോളജുകളിൽ അപേക്ഷിക്കാവുന്നതാണ്. തുക കോളജുകളിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആ൪.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.

\"\"

Follow us on

Related News