പ്രധാന വാർത്തകൾ
2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽ

കാലിക്കറ്റ്‌ സർവകലാശാല പിജി പ്രവേശനം: രജിസ്ട്രേഷൻ ആരംഭിച്ചു

Aug 28, 2020 at 11:35 am

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ബിരുദാനന്തര കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒന്നാം ഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്സ്‌വേർഡും മൊബൈലിൽ ലഭ്യമാകുന്നതിന് അടിസ്ഥാന വിവരങ്ങൾ നൽകണം. രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കണം. അവസാനമാണ് ഫീസ് അടക്കേണ്ടത്. ഫീസ് അടച്ച് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രവേശന സമയത്ത് പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും കോളേജിൽ സമർപ്പിക്കണം. മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ട എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതാത് കോളേജുകളിൽ നേരിട്ട് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cuonline.ac.in

Follow us on

Related News