തിരുവനന്തപുരം: ത്രിവത്സര പഞ്ചവത്സര, എൽ.എൽ.ബി കോഴ്സുകൾക്ക് അധിക ബാച്ച് അനുവദിച്ചു. സർക്കാർ ലോകോളേജുകൾക്കാണ് അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവായത്. ത്രിവത്സരകോഴ്സിന് മൂന്നും, പഞ്ചവത്സരകോഴ്സിന് രണ്ടും അധിക ബാച്ചുകളാണ് അനുവദിച്ചത്.തിരുവനന്തപുരം ലോ കോളേജിൽ പഞ്ചവത്സര ബി.എ. എൽഎൽ.ബി. (ഇംഗ്ലീഷ് ലിറ്ററേച്ചർ), എറണാകുളം, തൃശ്ശൂർ ഗവ. ലോ കോളേജുകളിൽ ത്രിവത്സരകോഴ്സ്, കോഴിക്കോട് ഗവ. ലോ കോളേജിൽ ത്രിവത്സര എൽഎൽ.ബി., പഞ്ചവത്സര എൽ.എൽ.ബി. (ബി.ബി.എ.) എന്നിവയ്ക്കാണ് ഓരോ ബാച്ചുവീതം അധികമായി അനുവദിക്കുന്നതിന് അനുമതി. അഞ്ച് ബാച്ചിലും 60 വീതം സീറ്റുണ്ടായിരിക്കും. ഇതോടെ, ത്രിവത്സര കോഴ്സിൽ 180 സീറ്റും പഞ്ചവത്സര കോഴ്സിൽ 120 സീറ്റും വർധിക്കും. അധിക ബാച്ച് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയതിനാൽ പുതിയ സീറ്റുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇനിയുള്ള അലോട്ട്മെന്റ് നടപടികൾ സ്വീകരിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...