മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം: ഇളവ് നൽകി എ.ഐ.സി.ടി.ഇ

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ നിർബന്ധമില്ലെന്ന് പിജിഡിഎം / എംബിഎ പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനങ്ങളെ അറിയിച്ച് എ.ഐ.സി.ടി.ഇ.  യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് ഉണ്ടാക്കി പ്രവേശനം നൽകും. ഒരു വർഷത്തേക്ക് മാത്രമായിരിക്കും ഈ ഇളവ്. CAT, XAT, CMAT, ATMA, MAT, GMAT എന്നീ അഖിലേന്ത്യാ പരീക്ഷകളുടെയും സംസ്ഥാനങ്ങളുടെ പൊതുപ്രവേശന പരീക്ഷയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യത നേടിയവരുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകും. 

Share this post

scroll to top