
ആലപ്പുഴ : സഹകരണ വകുപ്പിൻറ്റെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്‍ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ് ആൻഡ്ടെക്നോളജി (ഐ.എം.ടി) യിൽ എം.ബി.എ ഫുൾടൈം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള യൂണിവേഴ്സിറ്റിയുടെയും, എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെയാണ് സ്ഥാപനം പ്രാവർത്തിക്കുന്നത്. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ഒരുക്കിയിട്ടുള്ള അഡ്മിഷൻ ഫെസിലിറ്റേഷൻ കൗണ്ടറിൽ നേരിട്ട് വന്ന് പ്രവേശനം നേടണം. ഈ മാസം 24 മുതൽ 27 വരെയാണ് അഡ്മിഷൻ ഫെസിലിറ്റേഷൻ കൗണ്ടർപ്രവർത്തിക്കുക.ഡിഗ്രിക്ക് 50% മാർക്കും അതോടൊപ്പം കെ-മാറ്റ്, സി-മാറ്റ് , ക്യാറ്റ് പാസ്സായവർക്കും അഡ്മിഷൻ എടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക്: 9947733416 ,9746125234