പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്‌സിംങ് കോഴ്‌സ് പ്രവേശനം

Aug 19, 2020 at 11:22 am

Follow us on

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്കും, പ്രതിരോധ സേനയിൽ സേവനത്തിലിരിക്കവെ മരണമടഞ്ഞവരുടെ ആശ്രിതരായ സ്ത്രീകൾക്കും സംവരണം ചെയ്ത സീറ്റുകളിലേക്ക് ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു. ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, തൈക്കാട്, തിരുവനന്തപുരം, ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, തലയോലപ്പറമ്പ്, കോട്ടയം, ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട്, ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കാസർഗോഡ് എന്നിവിടങ്ങളിലേക്കാണ് പ്രവേശനം.

\"\"


അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും www.dhs.kerala.gov.in ൽ ലഭിക്കും. അസൽ അപേക്ഷയും പ്രോസ്‌പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നേഴ്‌സിംഗ് സെന്റർ പ്രിൻസിപ്പലിന് നേരിട്ട് അയയ്ക്കണം. ഇതിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനികക്ഷേമ ഡയറക്ടർ, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ 27ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം.

\"\"

Follow us on

Related News