
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ നിയമവകുപ്പിൽ എൽ.എൽ.എം (സ്വാശ്രയം, 2വർഷം)2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 7ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 370 രൂപയും എസ്.സി /എസ്.ടി വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. ഓൺലൈനായി രണ്ട് ഘട്ടങ്ങളിലായി അപേക്ഷ സമർപ്പിക്കണം. ആദ്യ ഘട്ടത്തിൽ ക്യാപ് ID യും പാസ്സ്‌വേർഡും മൊബൈലിൽ ലഭ്യമാകുന്നത്തിനുവേണ്ടി അപേക്ഷകൾ www.cuonline.ac.in->Registration ->LLM 2020 Registration ->\’New User (Create CAP ID) എന്ന ലിങ്കിൽ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച CAP ID യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട് അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 04942407584, 2407016
