
മലപ്പുറം : താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. കോഴ്‌സിലേയ്ക്ക് എസ്.സി. വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് ഒന്നിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കോളജ് ഓഫീസില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.
