തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാകസേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ \’ഗുഡ്സ് ആൻഡ് സർവീസസ് ടാകസേഷൻ \’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർവകലാശാല ബിരുദമുള്ളവർക്കും, ഫലം കാത്തിരിക്കുന്നവർക്കും, സി.എ /സി.എസ് / കോസ്റ്റ് അക്കൗണ്ടൻസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം, തിരുവനന്തപുരത്തും കൊച്ചിയിലും ശനി, ഞായർ20 ദിവസങ്ങളിൽ 6 മണിക്കൂർവീതം അഥവാ തിരുവനന്തപുരത്ത് മാത്രം മറ്റ് 40 ദിവസങ്ങളിൽ 3 മണിക്കൂർ വീതം എന്നിങ്ങനെ ആകെ 120 മണിക്കൂറാണ് ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നൽകുക. 20230 രൂപയാണ് കോഴ്സ് ഫീയായി ഇടാക്കുന്നത്. വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും ഫീസ് ഇളവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.gift.res.in സന്ദർശിക്കുക
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...