തിരുവനന്തപുരം: പോണ്ടിച്ചേരി സർവകലാശാലയിൽ വിവിധ കോഴ്‌സുകളിലേക്ക് ജൂലൈ 31വരെ അപേക്ഷിക്കാം. 2020-21 അധ്യയന വർഷം ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എം.എ., എം.എസ്.സി., എം.ടെക്., എം.ബി.എ., എം.സി.എ., എം.കോം., എം.എഡ്., ലൈബ്രറി സയൻസ്, എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം.പി.എ., എൽ.എൽ.എം. കോഴ്സുകൾ ബിരുദാനന്തര ബിരുദ തലത്തിലുണ്ട്. പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾക്കും അപേക്ഷിക്കാനുള്ള അവസരം ഉണ്ട്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31ആണ്.
വിശദ വിവരങ്ങൾ www.pondiuni.edu.inവെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ പിജി, പിഎച്ച്ഡി കോഴ്സുകളിലേക്കും ദേശീയതലത്തിൽ ഓഗസ്റ്റ് 21, 22, 23 തീയതികളിലായി നടത്തുന്ന ഓൺലൈൻ അധിഷ്ഠിത എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.കേരളത്തിൽ കൊച്ചി, കോഴിക്കോട്, കോട്ടയം, മാഹി/ തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പി.ജി. കോഴ്സുകൾക്ക് 600 രൂപയും (എസ്.സി., എസ്.ടി. 300 രൂപ) പിഎച്ച്.ഡി. എം.ബി.എ. കോഴ്സുകൾക്ക് 1000 രൂപയുമാണ് (എസ്.സി., എസ്.ടി. 500 രൂപ) അപേക്ഷാഫീസ്. ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർ ഫീസ് അടക്കേണ്ടതില്ല.