തേഞ്ഞിപ്പലം : വൈവിധ്യമാർന്ന ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കാൻ അധ്യാപകരെ സഹായിക്കുന്ന ഓൺലൈൻ പഠന സംവിധാനമായ \’മൂഡിൽ ലേർണിങ് \’ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ് സർവകാലാശാല. അടച്ചിടൽ കാലത്ത് വിദ്യാർത്ഥികളുമായി സംവദിക്കാനും പരീക്ഷ, മൂല്യനിർണ്ണയം, അസ്സൈൻമെന്റ് തുടങ്ങിയവ നടത്തുന്നതിനും വിര്‍ച്വല്‍ ലേണിങ് സാധ്യമാക്കുന്ന സംവിധാനമാണിത്.
സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ആഭ്യന്തരഗുണനിലവാരം ഉറപ്പുവരുത്തുന്ന സമിതിയും(ഐ.ക്യു .എ.സി ) ചേർന്നാണ് പരിശീലനം നൽകിയത്. യൂണിവേഴ്സിറ്റി ലേൺ സ്പേസ് http://learnspace.uoc.ac.inഎന്ന പോർട്ടൽ ഇതിനായി സംജ്ജീകരിച്ചത് യൂണിവേഴ്സിറ്റി കംപ്യൂട്ടർ സെന്ററാണ്. ഇതിനായി വിദ്യാർത്ഥികളെ മൂഡിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് ക്ലാസ്സുകളും ആരംഭിച്ചു.
രജിസ്‌ട്രേഷൻ മുതൽ സർട്ടിഫിക്കേറ്റ് വിതരണം വരെ പൂർണ്ണമായും ഓൺലൈൻ ആയാണ് ഈ കോഴ്സ് നടത്തിയത്. ഓൺലൈൻ പഠനസംവിധാനം മെച്ചപ്പെടുത്തുകവഴി യു.ജി.സി ഗ്രേഡിങ്ങിൽ കാലിക്കറ്റിന് നേട്ടമുണ്ടാക്കാനാകും.
