തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ 2020 – 2021അധ്യയന വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. CAT/MAT/KMAT പരീക്ഷകൾ പാസ്സായ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സ്കോറും നിശ്ചിത ഫീസിന്റെ ചലാനും സഹിതം ജൂലൈ 13 വരെ അപേക്ഷിക്കാം.സർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ, തൃശൂർ, ജോൺ -മത്തായി സെന്റർ തൃശൂർ, പാലക്കാട് എന്നീ സെന്ററുകളിലേക്കും അഫിലിയേറ്റഡ് മാനേജ്മെന്റ് ഇൻസ്റിറ്റ്യൂട്ടുകൾ എന്നീ സ്ഥാപങ്ങളിലേക്കും ആയിരിക്കും പ്രവേശനം. CAT /MAT/KMAT പരീക്ഷക്ക് 15%, 10%, 7.5% സ്‌കോർ എന്നിവ യഥാക്രമം ജനറൽ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, പട്ടിക ജാതി പട്ടിക വർഗ്ഗം എന്നിങ്ങനെ നേടിയിരിക്കണം.www.universityofcalicut.info വെബ്സൈറ്റ് വഴി അപേക്ഷകൾ അയക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, CAT/ MAT / KMAT പരീക്ഷയുടെ സ്കോർ ഷീറ്റിന്റെ കോപ്പി, അസ്സൽ ചലാൻ രസീതി എന്നിവ സഹിതം ജൂലൈ 21 വൈകീട്ട് 5 മണിക്ക് മുൻപായി Head of the Department, Department of Commerce and Management Studies, calicut University P. O, University of Calicut, Malappuram 673635 എന്ന വിലാസത്തിൽ സമർപ്പിക്കണം.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി
തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി....