തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിറക്കിയത്. നിലവിൽ സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ടെക്നോപാർക്ക് ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയുടെ (ഐ.ഐ.ഐ.ടി.എം.കെ.) ഡയറക്ടറുമാണ് സജി ഗോപിനാഥ്.
കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്നോപാർക്ക് കാമ്പസിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം.കെ). ഈ സ്ഥാപനത്തെയാണ് സംസ്ഥാന സർക്കാർ ഡിജിറ്റൽ, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സർവകലാശാലയാക്കി ഉയർത്തിയത്.
ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിനു താത്പര്യമുള്ളവർക്കായി കംപ്യൂട്ടർ സയൻസ്, ഐ.ടി വിഷയങ്ങളിൽ വിവിധ കോഴ്സുകൾ ലഭ്യമാണ്. പിജി കോഴ്സുകൾ മുതൽ എംഫിൽ, പിഎച്ച്ഡി അടക്കമുള്ള കോഴ്സുകൾ ഉണ്ട്. പഠനത്തോടൊപ്പം തൊഴിൽ രംഗത്ത് വിദഗ്‌ധ പരിശീലനവും ലഭിക്കും. ഫ്യൂച്ചർ ടെക്നോളജീസ്, സസ്റ്റെയ്നബിൾ കംപ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, അഡ്വാൻസ്ഡ് ഇൻഫൊമാറ്റിക്സ് ആൻഡ് ഇ-ഗവേണൻസ്, കോഗ്നിറ്റിവ് കംപ്യൂട്ടിങ്, ഇമേജിങ് ടെക്നോളജീസ് ആൻഡ് മൾട്ടിമീഡിയ തുടങ്ങിയ പഠനകേന്ദ്രങ്ങളാണ് സാങ്കേതിക സർവകലാശാലയിൽ ഉള്ളത്.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി
തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി....