പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എൽഎൽബി: കോളജ് മാറ്റത്തിനും പുന:പ്രവേശനത്തിനും അപേക്ഷിക്കാം

Jul 3, 2020 at 4:42 am

Follow us on

കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി) കോഴ്‌സുകളിലെ (ഈവൺ സെമസ്റ്ററുകളിൽ) ഒഴിവുളള സീറ്റുകളിൽ ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശ്ശൂർ ഗവ. ലോ കോളജിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനും ജൂലൈ 10ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷാഫോമും മറ്റു വിവരങ്ങളും കോളജ് ലൈബ്രറിയിൽ ലഭിക്കും.
അപേക്ഷയോടൊപ്പം പ്ലസ് ടു/ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്‌മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരി പകർപ്പുകൾ ഉണ്ടായിരിക്കണം. പുന:പ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്‌സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം.
കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശ്ശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുളള അപേക്ഷ ഒപ്പം നൽകണം. പുന:പ്രവേശനത്തിനുളള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുളള അപേക്ഷകൾ പരിഗണിക്കൂ.

Follow us on

Related News