പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

കിക്മയിൽ സൗജന്യ കെ-മാറ്റ് ഓൺലൈൻ പരിശീലനം

May 14, 2020 at 11:09 pm

Follow us on

ആലപ്പുഴ : പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന 2020-21 അധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുളള കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പ്രവേശനത്തിന് തയ്യാർ എടുക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാന സഹകരണ യൂണിയന്റെ ഭാഗമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) ഓൺലൈൻ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാതൃകാ പരീക്ഷകൾ ഉൾപ്പെടെയുളള ഓൺലൈൻ രീതിയിൽ നടത്തുന്ന ഈ പരിശീലനം സൗജന്യമാണ്. ആദ്യം അപേക്ഷിക്കുന്ന സംസ്ഥാനമൊട്ടാകെയുളള 250 വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷകർക്ക് http://bit.ly/kmatmockregistration എന്ന ലിങ്ക് വഴിയോ 8547618290 എന്ന ഫോണ്‍ നമ്പര്‍ വഴിയോ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാം.

\"\"

Follow us on

Related News