പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സര്‍വകലാശാല പരീക്ഷകള്‍ മെയ് 11മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

Apr 18, 2020 at 7:20 pm

Follow us on

തിരുവനന്തപുരം: കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മെയ് 11മുതല്‍ നടത്താമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഇത് നിബന്ധനകൾ പാലിച്ചാകണം. ഒരാഴ്ചകൊണ്ട് കൊണ്ട് പരീക്ഷകള്‍ തീര്‍ക്കണം.   ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍  പാലിക്കണമെന്നും  കേന്ദ്രീകൃത മൂല്യനിര്‍ണയം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.  ഇതു സംബന്ധിച്ച് സാധ്യത തേടാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാല്യുവേഷന്‍ തുടങ്ങാം. ഓൺലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിർദേശം നല്‍കിയിട്ടുണ്ട്. പരീക്ഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകണമെന്നും അറിയിച്ചു. പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാനായി ആസൂത്രണ ബോർഡ് അംഗം ബി. ഇക്ബാൽ അദ്ധ്യക്ഷനായ സമിതിക്ക് രൂപം നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനുമാണിത്. എം.ജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്, കേരള സർവകലാശാല പ്രോ വി.സി അജയകുമാർ എന്നിവരാണ് മറ്റംഗങ്ങൾ.

.

Follow us on

Related News