വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : April 11 - 2020 | 12:21 pm

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ റിപ്പയറിംഗ് കടകൾ തിങ്കളാഴ്ച തുറക്കും


തിരുവനന്തപുരം: ബുക്ക് ഷോപ്പുകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് കടകൾ, റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾ എന്നിവർക്ക് ലോക്ക് ഡൗൺ കാലയളവിൽ ഇളവ് നൽകി സർക്കാർ ഉത്തരവായി. ബുക്ക് ഷോപ്പുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.  
ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതി നൽകി.  റബർ തോട്ടങ്ങളിൽ മരങ്ങളുടെ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾക്ക് യാത്രാനുമതിയും നൽകി. തൊഴിലാളികളും സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രവർത്തിക്കുമ്പോൾ ബ്രേക്ക് ദ ചെയിൻ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.  

0 Comments

Related News

Common Forms

Common Forms

Related News