പ്രധാന വാർത്തകൾ
ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരം

നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

Mar 20, 2020 at 6:41 pm

Follow us on

തിരുവനന്തപുരം : മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമപ്രവർത്തനം, അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആർ.ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി.കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നീ പേരുകളിലെ അവാർഡുകൾ. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് വെവ്വേറെ ഉണ്ട്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും. 2019 ജനുവരി ഒന്നിനും 2019 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുളള സൃഷ്ടികൾക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനായി പരിഗണിക്കേണ്ട റിപ്പോർട്ടുകളുടെ/പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷകൾ ഏപ്രിൽ 25ന് വൈകിട്ട് മൂന്നിന് മുൻപായി സെക്രട്ടറി, കേരള നിയമസഭ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫാറം എന്നിവ അടങ്ങുന്ന സ്‌കീം, വിജ്ഞാപനം എന്നിവ www.niyamsabha.org ൽ ലഭിക്കും.

\"\"

Follow us on

Related News