തിരുവനന്തപുരം: പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ (ചആഇഎഉഋ) കോഴ്‌സിന് എസ്.എസ്.എൽ.സി ആണ് യോഗ്യത. 200 മണിക്കൂറാണ് കാലാവധി. ഡോമസ്റ്റിക്ക് ഇലക്ട്രീഷ്യൻ കോഴ്‌സിന് എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 400 മണിക്കൂറാണ് കാലാവധി. ഫ്രഞ്ച്, ജർമ്മൻ വിദേശഭാഷ കോഴ്‌സുകളിൽ 60 മണിക്കൂർ പരിശീലനത്തിന് 4,500 രൂപ + ജി.എസ്.ടിയാണ് ഫീസ്. പ്രായഭേദമന്യേ അഭിരുചിയുള്ളവർക്ക് റോബോട്ടിനെ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള പ്രോഗ്രാമിംഗ്, അസ്സംബ്ലിംഗ്, ഹാർഡ്‌വെയർ ഡിസൈനിംഗ് എന്നിവ 30 മണിക്കൂർ കൊണ്ട് പഠിപ്പിക്കുന്ന റോബോട്ടിക്‌സ് കോഴ്‌സിന് 3,000 രൂപ + ജി.എസ്.ടിയാണ് ഫീസ്. 30 മണിക്കൂറാണ് കോഴ്‌സ്. ഇ.വി (ഇലക്ട്രിക് വെഹിക്കിൾ) കോഴ്‌സിന് പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ ആണ് യോഗ്യത. 3,000 രൂപ + ജി.എസ്.ടിയാണ് ഫീസ്. കാലാവധി 30 മണിക്കൂർ. ജാവാ കോഴ്‌സിന് 10,000 രൂപ + ജി.എസ്.ടിയാണ് ഫീസ്. 200 മണിക്കൂർ ആണ് ക്ലാസ്. പൈതൻ കോഴ്‌സിന് 5,000 രൂപ + ജി.എസ്.ടിയാണ് ഫീസ്. 30 മണിക്കൂർ ക്ലാസുണ്ട്. താത്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ നേരിട്ടോ 0471-2307733, 8547005050 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം

ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്
തിരുവനന്തപുരം: വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള...