പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹരിത നൈപുണ്യ വികസനത്തിൽ സൗജന്യ പരിശീലനം നൽകുന്നു

Feb 20, 2020 at 8:24 am

Follow us on

തിരുവനന്തപുരം: കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ പരിസ്ഥിതി വിവരണകേന്ദ്രം ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതി നടപ്പിലാക്കുന്നു. താഴെപ്പറയുന്ന വിഷയങ്ങളിലാണ് പരിശീലനം. പ്ലാന്റ് ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യകളും അതിന്റെ പ്രായോഗികതയും: ശാസ്ത്രബിരുദധാരികൾക്ക് കോഴ്‌സിന് അപേക്ഷിക്കാം. തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലായിരിക്കും പരിശീലനം. 320 മണിക്കൂറാണ് പഠനകാലയളവ്. ആവാസ വ്യവസ്ഥാ സേവനങ്ങളുടെ മൂല്യനിർണയവും ഹരിത ജി.ഡി.പി.യും: ബിരുദധാരികൾക്ക് കോഴ്‌സിന് അപേക്ഷിക്കാം. തൃശ്ശൂർ പീച്ചി കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 105 മണിക്കൂറാണ് പഠനകാലയളവ്. അന്തരീക്ഷ മലിനീകരണം കണ്ടുപിടിക്കുക-മണ്ണ് മലിനീകരണം: ശാസ്ത്രത്തിൽ ബിരുദം/എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. തൃശ്ശൂർ പീച്ചി കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 200 മണിക്കൂറാണ് പഠനകാലയളവ്. ജലത്തിന്റെ ബഡ്ജറ്റിംഗും ഓഡിറ്റിംഗും: ബിരുദധാരികൾക്ക് അപേക്ഷിക്കാം. കോഴിക്കോട് കുന്നമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 200 മണിക്കൂറാണ് പഠനകാലയളവ്. എൻ.ടി.എഫ്.പി കളുടെ വാല്യൂ അഡിഷൻ & മാർക്കറ്റിംഗ് (ചെടി ഉൽപ്പത്തി)-മുള കരകൗശലവൃത്തി: ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമില്ല. തൃശ്ശൂർ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 400 മണിക്കൂറാണ് പഠനകാലയളവ്. അന്തരീക്ഷ മലിനീകരണം കണ്ടുപിടിക്കുക-വായു, ജലം മലിനീകരണം: ശാസ്ത്രത്തിൽ ബിരുദം/എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. കോഴിക്കോട് കുന്നമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 260 മണിക്കൂറാണ് പഠനകാലയളവ്. ഈറ (മുള)യുടെ പ്രചാരണവും കാര്യനിർവ്വഹണവും: 12-ാം തരം വിജയിച്ചവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. തൃശ്ശൂർ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 240 മണിക്കൂറാണ് പഠനകാലയളവ്. വന്യ കീടശാസ്ത്ര പഠനവും കീടനിയന്ത്രണവും: ബിരുദധാരികൾക്ക് കോഴ്‌സിന് അപേക്ഷിക്കാം. തൃശ്ശൂർ പീച്ചി കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 216 മണിക്കൂറാണ് പഠനകാലയളവ്. ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയൽ പ്രൊഡ്യൂസർ. 10-ാം തരം വിജയിച്ചവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ വച്ചായിരിക്കും പരിശീലനം നടത്തുന്നത്. 240 മണിക്കൂറാണ് പഠനകാലയളവ്. പരിശീലനം സൗജന്യമായിരിക്കും. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ താമസസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും. താത്പര്യമുള്ളവർക്ക് അപേക്ഷ ഓൺലൈൻ പോർട്ടലായ www.gsdp-envis.gov.in മുഖേന സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.kerenvis.nic.in മുഖേനയോ, envkerala@gmail.com മുഖേനയോ ബന്ധപ്പെടാം. ഫോൺ: 0471-2548210. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ~ഒക്‌ടോബർ 25.

Follow us on

Related News