പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ഗാന്ധിജയന്തി വാരാചരണം ഒക്‌ടോബർ 2 മുതൽ 8 വരെ

Feb 20, 2020 at 7:03 am

Follow us on

\"\"

തിരുവനന്തപുരം: ഗാന്ധിജയന്തി വാരാചരണം ഒക്‌ടോബർ 2 മുതൽ 8 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ സംസ്ഥാനതല പരിപാടികൾ ഒക്‌ടോബർ 2ന് രാവിലെ 7.30ന് ഗാന്ധിപാർക്കിൽ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഒക്‌ടോബർ നാല് രാവിലെ പത്ത് മണിയ്ക്ക് തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ മതേതരത്വം – സങ്കല്പവും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ചടങ്ങിൽ ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ചെറിയാൻ ഫെലിപ്പ്, ഡോ. ടി.എൻ. സീമ, ഡോ. കെ.ജെ. യേശുദാസ്, സ്വാതന്ത്ര്യസമര സേനാനികളായ ഗോപിനാഥൻ നായർ, അഡ്വ. കെ. അയ്യപ്പൻ പിള്ള, ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ,പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ, പി.ആർ.ഡി ഡയറക്ടർ യു.വി. ജോസ്, കൗൺസിലർ എസ്.കെ.പി. രമേശ്, ശശിധരൻ കാട്ടായിക്കോണം, ഡോ. എൻ. ഗോപകുമാരൻ നായർ, ഡോ. ജി. വിജയലക്ഷ്മി, ഡോ. ബി.എസ്. തിരുമേനി, ജഗജീവൻ, ഫെയിസി. എ, ഷീബ പ്യാരേലാൽ, സി.കെ ബാബു എന്നിവർ പങ്കെടുക്കും. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ.എം. അയ്യപ്പൻ കൃതജ്ഞത പറയും. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, സെമിനാർ, ശുചുത്വ ബോധവത്ക്കരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഗാന്ധിയൻ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന വാരാഘോഷത്തിന്റെ ഏകോപനം പബ്ലിക് റിലേഷൻസ് വകുപ്പ് നിർവഹിക്കും.

Follow us on

Related News