തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. http://admissions.dtekerala.gov.in വെബ്‌സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്. അലോട്ട്‌മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അതാതു കോളേജുകളിൽ ഡിസംബർ ആറിന് പ്രവേശനം നേടണം. ഓപ്ഷൻ പുനക്രമീകരണം അവസരം ഡിസംബർ ഏഴ്, എട്ട് തീയതികളിൽ ലഭ്യമാണ്.