പ്രധാന വാർത്തകൾ
കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

വായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?

Sep 20, 2025 at 9:14 am

Follow us on

തിരുവനന്തപുരം:വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എന്നാൽ സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ അധ്യാപകർക്ക് ലൈബ്രറി ചുമതല ഏൽപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും ലൈബ്രറി സയൻസ് ഉദ്യോഗാർഥികൾ. നിലവിലെ അവസ്ഥയിൽ ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്.
കേരള വിദ്യാഭ്യാസ ചട്ടം32 അധ്യായം, 2001ലെ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾസ്, വിവിധ കോടതി വിധികൾ എന്നിവയിലൂടെ സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ലൈബ്രറികളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നിർബന്ധമാണെന്ന് വർഷങ്ങളായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സർക്കാർ ഇന്നുവരെ ഒഴിവുകൾ നികത്താതെ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അധ്യാപകർക്ക് ലൈബ്രറിയുടെ അധിക ചുമതല നൽകിയത്.


സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ–ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏകദേശം 2000-ഓളം ലൈബ്രേറിയൻ തസ്തികകൾ ഇപ്പോഴും നികത്താതെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ഹൈസ്കൂൾ വിഭാഗം കുട്ടികളിൽ നിന്നും ഈടാക്കുന്ന സ്പെഷ്യൽ ഫീസിൽ “കുട്ടികളിൽ നിന്ന് ലൈബ്രറി ഫീസ് കൂടി ഈടാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഹയർ സെക്കന്ററി അഡ്മിഷൻ സമയത്തും ലൈബ്രറി ഫീസും ഈടാക്കുന്നുണ്ട്.
പൊതു വിദ്യാലയങ്ങളിലെ ലൈബ്രറികളിൽ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ അധ്യാപകർക്ക് ചുമതല ഏൽപ്പിക്കുന്നത് വായന സംസ്ക്കാരത്തോടും ലൈബ്രറി സയൻസ് എന്ന പഠനത്തോടുമുള്ള അഗണനയാണെന്നും” അവർ ആരോപിച്ചു. വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കണമെങ്കിൽ കാര്യക്ഷമമായ ലൈബ്രറി സംവിധാനവും, മുഴുവൻ സമയ സേവനം നിർവ്വഹിക്കാൻ കഴിയുന്ന സ്ഥിരം ലൈബ്രേറിയന്മാരുടെ നിയമനവും അനിവാര്യമാണെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. “ലൈബ്രറി സയൻസ് പഠനം നടത്തി യോഗ്യത നേടിയവരുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന നടപടികൾ സർക്കാർ ഉടൻ പുനഃപരിശോധിക്കണം. ഒഴിവുകൾ വേഗത്തിൽ നികത്തണമെന്ന്” ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.

Follow us on

Related News