പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Aug 25, 2025 at 4:41 pm

Follow us on

തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വർദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. 500 രൂപയാണ് വർധിപ്പിച്ചത്. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വർദ്ധിപ്പിച്ചു. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണം ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങൾക്കും ഇത്തവണ വർദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.

Follow us on

Related News

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

കൊല്ലം: പാഠഭാഗം എഴുതിയില്ലെന്ന്  ചൂണ്ടിക്കാട്ടി സ്വകാര്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ...