പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

Aug 20, 2025 at 2:50 pm

Follow us on

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, ​സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഫാ​ര്‍മസി കോ​ഴ്സിന്റെ ഒ​ന്നാം​ഘ​ട്ട അ​ലോ​ട്മെ​ന്‍റി​നും ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ഴ്സി​ന്റെ മൂ​ന്നാം​ഘ​ട്ട അ​ലോ​ട്മെ​ന്റി​നുമുള്ള പുതിയ ഓപ്ഷൻ ആ​ഗ​സ്റ്റ്‌ 22ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം. ഇതിനു ശേഷം ഓഗസ്റ്റ് 23ന്​ ​താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്​​മെ​ന്‍റും 25ന്​ ​അ​ന്തി​മ അ​ലോ​ട്ട്​​​മെ​ന്‍റും പ്ര​സി​ദ്ധീ​ക​രി​ക്കും. ഓഗസ്റ്റ് 26 മു​ത​ൽ 30 വൈ​കി​ട്ട് നാ​ലു മ​ണി വ​രെ അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ തു​ക പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് ഓ​ൺ​ലൈ​നി​ൽ അ​ട​ച്ച് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാം. പ്ര​വേ​ശ​ന സ​മ​യ​ത്ത് ബാ​ക്കി ട്യൂ​ഷ​ൻ ഫീ​സ്, ഡി​പ്പോ​സി​റ്റ് (ബാ​ധ​ക​മെ​ങ്കി​ൽ), മ​റ്റ് ഫീ​സു​ക​ൾ കോ​ള​ജി​ൽ ഒ​ടു​ക്കേ​ണ്ട​താ​ണ്. വാ​ർ​ഷി​ക ഫീ​സ് ഘ​ട​ന (ഫാ​ർ​മ​സി): സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ൽ 17,370 രൂ​പ. സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ൽ ട്യൂ​ഷ​ൻ ഫീ​സ് 1,14,268 രൂ​പ, സ്​​പെ​ഷ​ൽ ഫീ​സ് 43,848 രൂ​പ. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കു​ന്ന​വ​ർ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ്ര​വേ​ശ​നം നേ​ടി​യി​ല്ലെ​ങ്കി​ൽ മു​ൻ​ഘ​ട്ട​ത്തി​ലെ​യും ഈ ​ഘ​ട്ട​ത്തി​ലെ​യും അ​ലോ​ട്ട്മെ​ന്റു​ക​ൾ റ​ദ്ദാ​കു​ന്ന​താ​ണ്.
കൂടുതൽ വിവരങ്ങൾക്ക് http://cee.kerala.gov.in സന്ദർശിക്കുക.

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവിധ പിജി, ബിഎഡ് കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്‍റിന്‍റെ രണ്ടാംഘട്ടത്തിന് ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കും. ഓഗസ്റ്റ് 20ന് വൈകുന്നേരം അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ഏതെങ്കിലും കോഴ്സിൽ പ്രവേശനം നേടിയവർക്ക്‌ അപേക്ഷിക്കാൻ കഴിയില്ല.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...