പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

Aug 5, 2025 at 10:06 am

Follow us on

[adning id="32568"]

തിരുവനന്തപുരം: സ്കൂളിലെ പിൻബെൻജുകാർ ഇനി മുന്നേറും. ക്ലാസുകളിലെ പിൻബെഞ്ചുകൾ ഇല്ലാതാക്കി എല്ലാ വിദ്യാർത്ഥികളെയും മുന്നേറാൻ പ്രേരിപ്പിക്കുന്ന ആശയവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ ഒന്നിനും പിന്നിൽ ഒന്നായി ബെഞ്ചുകൾ ഇടുന്നതിനു പകരം അധ്യാപകന് അഭിമുഖമായി 'യു' അകൃതിയിൽ ബെഞ്ചുകളും ഡെസ്കുകളും സ്ഥാപിച്ച പഠനം നടത്താനാണ് ആലോചന. ഇത്തരത്തിൽ ക്രമീകരണം നടത്തിയാൽ എല്ലാ വിദ്യാർത്ഥിയും മുൻ ബെഞ്ചിൽ സ്ഥാനം പിടിക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ; നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ  ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം.നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു....മന്ത്രി വി.ശിവൻകുട്ടി..

Follow us on

Related News