പ്രധാന വാർത്തകൾ
കനത്ത മഴ തുടരുന്നു: കൂടുതൽ ജില്ലകളിൽ നാളെ അവധിപ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽസ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രിപ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാസ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

Jun 11, 2025 at 1:59 pm

Follow us on

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. 5 മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് (യു പി വിഭാഗം) ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകളും, 8 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് (ഹൈസ്കൂൾ വിഭാഗം) ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി. 1 മുതൽ 4 വരെയുള്ള ക്ലാസുകൾക്ക് ഈ അധ്യയന വർഷത്തിൽ അധിക പ്രവൃത്തിദിനങ്ങൾ ഇല്ല.

5 മുതൽ 7 വരെയുള്ള ക്‌ളാസുകൾക്ക് ജൂലൈ 26 (26.07.2025), ഒക്ടോബർ 25 (25.10.2025) എന്നീ ശനിയാഴ്ചകൾ പ്രവർത്തി ദിനമാകും. 8 മുതൽ 10വരെയുള്ള ക്ലാസുകൾക്ക് ജൂലൈ 26, (26.07.2025),  ഓഗസ്റ്റ് 16 (16.08.2025), ഒക്ടോബർ 4 (04.10.2025), ഒക്ടോബർ 25 (25.10.2025), ജനുവരി 3 (03.01.2026), ജനുവരി 31(31.01.2026) എന്നീ ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനമാക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവായി.

Follow us on

Related News