തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2025-26 അദ്ധ്യയന വർഷം സ്കൂളുകൾക്ക് ഫോമുകൾ, സ്റ്റേഷനറി സാധനങ്ങൾ, സോപ്പുകൾ, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, ചവിട്ടി, സ്റ്റോറേജ് ബിന്നുകൾ തുടങ്ങിയ അവശ്യ സാമഗ്രികൾ വാങ്ങുന്നതിനായി 1.69കോടി (1,69,13,500) രൂപ അനുവദിച്ച് ഉത്തരവായി. പട്ടിക പ്രകാരം അനുവദനീയമായ തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ട്രാൻസ്ഫർ ലിമിറ്റായി സെറ്റ് ചെയ്ത് നൽകേണ്ടതും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അനുബന്ധം 2 പട്ടിക പ്രകാരം അനുവദനീയമായ തുക എം.എം.ഇ ഇനത്തിൽ ഉൾപ്പെടുത്തി സ്കൂളുകളുടെ എക്സ്റ്റെൻഡീച്ചർ ലിമിറ്റായി സെറ്റ് ചെയ്ത് നൽകേണ്ടതുമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
ഇത്തരത്തിൽ അനുവദിക്കുന്ന തുക ജൂൺ 30 നു മുൻപായി വിനിയോഗിക്കണം. ഇതിനുള്ള കർശന നിർദേശം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂൾ പ്രഥമാധ്യാപകർക്ക് നൽകണമെന്നും തുക പൂർണ്ണമായും വിനിയോഗിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്. തുക ഫലപ്രദമായി നിശ്ചിത തിയതിക്കകം വിനിയോഗിച്ചില്ലെങ്കിൽ തുക തിരിച്ചെടുക്കുന്നതിനുള്ള നടപടി ഉപജില്ലാ തലത്തിൽ നിന്നും സ്വീകരിക്കേണ്ടതാണ്.
തുക ചിലവാക്കിയത് സംബന്ധിച്ചുള്ള ധനവിനിയോഗ പത്രം ബന്ധപ്പെട്ട ഉപഡയറക്ടർമാർ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നും ഡിജഇ ഉത്തരവിറക്കി. ഓരോ ജില്ലയ്ക്കും അനുവദിച്ച തുക താഴെ:

