പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

ഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ല

Jun 1, 2025 at 6:11 am

Follow us on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ 2025-26 അധ്യയന വർഷം മുതൽ സമഗ്ര മാറ്റങ്ങളാണ് വരുന്നത്. ഈ  അ​ധ്യ​യ​ന വ​ർ​ഷം മുതൽ 5മു​ത​ൽ 10വ​രെ ക്ലാ​സു​ക​ളി​ൽ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കുന്ന “ഓ​ൾ പാ​സ്” സമ്പ്രദായം ഇല്ല. ഇനി വാർഷിക പരീക്ഷയിൽ 30 ശ​ത​മാ​നം മാ​ർ​ക്ക് നേടിയാൽ മാത്രമേ അടുത്ത ക്ലാസിലേക്ക് കയറ്റം ലഭിക്കൂ. ഇക്കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ ‘മി​നി​മം മാ​ർ​ക്ക്’ സ​മ്പ്ര​ദാ​യം ഇനി യുപി, ഹൈസ്കൂൾ ക്ലാസുകളിലും ഉണ്ടാകും. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 30 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടാ​ത്ത​വ​ർ​ക്ക് ക്ലാ​സ് ക​യ​റ്റം ന​ൽ​കി​ല്ല.

ഇത്തരം വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകിയ ശേഷം മേയ് മാസത്തിൽ സേ പരീക്ഷ നടത്തും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷയിൽ 30ശതമാനം മാർക്ക് നേടിയില്ലെങ്കിൽ സ്പെഷ്യൽ ക്ലാസ് നൽകി വാർഷിക പരീക്ഷയിൽ പങ്കെടുപ്പിക്കും. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം. ഇതുവരെ മു​ഴു​വ​ൻ പേ​രെ​യും പാ​സാ​ക്കു​ന്ന രീതിയാണ് പിന്തുടർന്നിരുന്നത്. ഇതുവ​ഴി വി​ദ്യാ​ർ​ഥി​ക​ളു​ടെ പഠന വി​ല​യി​രു​ത്ത​ൽ സ​മ്പ്ര​ദാ​യം താ​ളം​തെ​റ്റി​യെ​ന്നും ഇ​തു​വ​ഴി സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ നി​ല​വാ​രം താ​ഴേ​ക്ക് പോ​കു​ന്നു​വെ​ന്നും കണ്ടെത്തി. ഇതേ തുടർന്നാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എല്ലാ ക്ലാസിലും “മിനിമം മാ​ർ​ക്ക്” കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ചത്.

Follow us on

Related News