പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

1200ൽ 1200 നേടിയത് 41 പേർ മാത്രം: ഫുൾ മാർക്ക് ശതമാനം പകുതിയിലേറെ കുറഞ്ഞു

May 22, 2025 at 4:01 pm

Follow us on


തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷാഫലം പുറത്ത് വന്നപ്പോൾ മുഴുവൻ മാർക്കും (1200 മാർക്ക്) നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയിയിലേറെ കുറഞ്ഞു. 41 പേർക്ക് മാത്രമാണ് ഇത്തവണ മുഴുവൻ മാർക്ക് ലഭിച്ചത്.  കഴിഞ്ഞ വർഷം 105 പേർക്ക് ഫുൾ മാർക്ക് ഉണ്ടായിരുന്നു. ഇത്തവണ മുഴുവൻ മാർക്കും നേടിയ 41പേരിൽ 34 പേർ പെൺകുട്ടികളാണ്. കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്. 12 പേർക്ക് ഫുൾ മാർക്ക് ലഭിച്ചു. കണ്ണൂരിൽ 5പേർക്കും, തൃശൂരിൽ 4 പേർക്കും ഫുൾ മാർക്ക് ലഭിച്ചു. 28 പേർക്ക് സയൻസിലും 9പേർക്ക് ഹ്യുമാനിറ്റീസിലും 4പേർക്ക് കൊമേഴ്സിലുമാണ്  മുഴുവൻ മാർക്ക്. 

Follow us on

Related News