പ്രധാന വാർത്തകൾ
കനത്ത മഴ തുടരുന്നു: കൂടുതൽ ജില്ലകളിൽ നാളെ അവധിപ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽസ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രിപ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാസ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ 

May 13, 2025 at 12:32 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം സിബിഎസ്ഇ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസിൽ 80.05 ശതമാനമാണ് വിജയം. വിദ്യാർത്ഥികൾക്ക് http://results.cbse.nic.in,http://cbseresults.nic.inhttp://cbse.gov.in എന്നീ വെബ്‌സൈറ്റുകളിൽ പരീക്ഷാഫലം പരിശോധിക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ , ജനനത്തീയതി (DOB) , സ്കൂൾ നമ്പർ , സെന്റർ നമ്പർ എന്നിവ ഉപയോഗിച്ച് പരീക്ഷാ ഫലങ്ങൾ പരിശോധിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലവും താമസിയാതെ പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചാൽ പരീക്ഷാഫലം പരിശോധിക്കുന്ന വിധം താഴെ;

സിബിഎസ്ഇയുടെ  http://cbseresults.nic.inhttp://results.cbse.nic.inhttp://cbse.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക. CBSE ക്ലാസ് 10 ഫലം 2025 അല്ലെങ്കിൽ CBSE ക്ലാസ് 12 ഫലം 2025 എന്ന ലിങ്ക് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ ഫീൽഡുകളിൽ നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, പരീക്ഷാ കേന്ദ്ര നമ്പർ എന്നിവ നൽകുക. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക, തുടർന്ന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ സിബിഎസ്ഇ 10/12 ക്ലാസ് ഫല മാർക്ക്ഷീറ്റ് സ്ക്രീനിൽ ദൃശ്യമാകും. വിദ്യാർത്ഥികൾക്ക് എസ്എംഎസ്, ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, ഐവിആർഎസ് എന്നിവ ഉപയോഗിച്ച് അവരുടെ സിബിഎസ്ഇ സ്കോർകാർഡ് പരിശോധിക്കാം. എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ വാർത്തയുടെ വിജയാശംസകൾ.

Follow us on

Related News