പ്രധാന വാർത്തകൾ
കനത്ത മഴ തുടരുന്നു: കൂടുതൽ ജില്ലകളിൽ നാളെ അവധിപ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽസ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രിപ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാസ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: പ്രധാന തീയതികൾ ഇതാ

May 11, 2025 at 10:41 pm

Follow us on

തിരുവനന്തപുരം:2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മേയ് 14 മുതൽ ആരംഭിക്കുകയാണ്. ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 21ന് പ്രസിദ്ധീകരിക്കുകയാണ്. വരും ദിവസങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന തീയതികൾ ഇവയാണ്.

പ്ലസ് വൺ പ്രവേശനം
🌐കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽഅപേക്ഷിക്കാം. മേയ് 20വരെയാണ് അപേക്ഷ നൽകാനുള്ള സമയം. എസ്എസ്എൽസി അല്ലെങ്കിൽ പത്താം ക്ലാസ് തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി+’ ഗ്രേഡ് നേടിയവർക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. ഹയർ സെക്കൻഡറിയു https://hscap.kerala.gov.in വെബ്സൈറ്റിൽ വിശദ വിവരങ്ങളും പ്രോസ്പെക്ടസും ലഭ്യമാണ്.

പ്ലസ് ടു പരീക്ഷാഫലം
🌐 ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം പിആർഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

യുജിസി നെറ്റ്
🌐യുജിസി നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിന് (NET) ന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. വിദ്യാർത്ഥികൾക്ക് ഇന്ന് രാത്രി 11.59 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ് http://ugcnet.nta.ac.in

എൽഎൽബി
🌐സംസ്ഥാനത്തെ സർക്കാർ ലോ കോളജുകളിലെയും സ്വാശ്രയ ലോ കോളജുകളിലെയും പ്രവേശനത്തിന് ത്രിവത്സര എൽഎൽബി, ഇന്റഗ്രേറ്റഡ് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയ്ക്ക് 19ന് ഉച്ചയ്ക്ക് 12വരെ അപേക്ഷിക്കാം. വെബ്സൈറ്റ്
http://cee.kerala.gov.in

ഭാരതിദാസൻ സർവകലാശാല പ്രവേശനം
🌐തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അവസരം. മേയ് 19 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ്
http://bdu.ac.in

ഐഐടിയിൽ
ഇന്റഗ്രേറ്റഡ് എംബിഎ
🌐ഐഐടി മണ്ഡിയിൽ ഇൻ ഗ്രേറ്റഡ് എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി മേയ് 19. ബിബിഎ അനലിറ്റിക്സ് ഓണേഴ്സ്, എംബിഎ ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ – ഇൻ്റലിജൻസ് തുടങ്ങി ഇരട്ട ബിരുദങ്ങൾക്ക് അവസരം. വെബ്സൈറ്റ് http://iitmandi.ac.in

ഡിജിറ്റൽ സർവകലാശാല പ്രവേശനം
🌐കേരള ഡിജിറ്റൽ യൂണിവേഴ്സ‌ിറ്റിയുടെ എംടെക്, എംഎസ്‌സി, എംബിഎ, പിഎച്ച്‌ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ നൽകാം. അവസാന തീയതി മേയ് 19. വെബ്സൈറ്റ് http://duk.ac.in

ഫൈൻ ആർട്‌സിൽ വിവിധ കോഴ്സുകൾ 🌐ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷനു കീഴിലെ രുക്മിണീദേവി കോളജ് ഓഫ് ഫൈൻ ആർട്‌സിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. കർണാടക സംഗീതം, ഭരതനാട്യം,
വിഷ്വൽ ആർട്‌സ് തുടങ്ങിയവയിൽ 4 വർഷ ഡിപ്ലോമ കോഴ്സുകളിലാണ് പ്രവേശനം. മേയ് 19 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ് http://application.kalakshetra.in/index.php/rdcfa-form/

🌐നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ എംഎസ്‌സി ഹോസ്പി റ്റാലിറ്റി അഡ്മിനിസ്ട്രേഷൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 16. http://nchm.nic.in

ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് എക്സാം
🌐വിദേശത്ത് എംബിബിഎസ് പഠിച്ച ഇന്ത്യക്കാർക്ക് ഇന്ത്യയിൽ പ്രാക്ടിസ് ആരംഭിക്കാനുള്ള അനുമതിക്കായി നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് എക്സാമിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 17. വെബ്സൈറ്റ് http://natboard.edu.in

കേന്ദ്ര സർവകലാശാലയിൽ പിജി പ്രവേശനം
🌐നളന്ദ കേന്ദ്ര സർവകലാശാലയിൽ വിവിധ പിജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംബിഎ, എംഎ, എംഎസ്‌സി കോഴ്സുകളിലെ പ്രവേശനത്തിന് മേയ് 15 വരെ അപേക്ഷ നൽകാം.
http://nalandauniv.edu.in

ബിഎസ്‌സി എൽഎൽ ബി, എൽഎൽഎം

🌐 ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസിൽ ബിഎസ്‌സി എൽഎൽ ബി ഓണേഴ്‌സ്, എൽഎൽഎം (ക്രിമിനൽ ലോ & ക്രിമിനൽ ജസ്‌റ്റിസ് അഡ്‌മിനിസ്ട്രേഷൻ), എൽഎൽഎം (സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ) പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 15. വെബ്സൈറ്റ് http://upsifs.ac.in

പിഎച്ച്ഡി ഫെലോഷിപ്
🌐 കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്ക്
ഗൂഗിൾ നൽകുന്ന പിഎച്ച്‌ഡി ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 15. http://research.google/programs-and-events/phd-fellowship

മെക്സ്റ്റ് റിസർച്ച് സ്റ്റുഡന്റ് പദ്ധതി
🌐ജപ്പാനിൽ, ജപ്പാൻ സർക്കാർ സ്കോളർഷിപ്പോടെ മാസ്റ്റേഴ്സ്, പിഎച്ച്ഡി പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മെക്സ്റ്റ് റിസർച്ച് സ്റ്റുഡന്റ് പദ്ധതിക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 13. വെബ്സൈറ്റ് http://in.emb-japan.go.jp/education/Research_Student.html

എംടെക്, എം ആർക്, എംപ്ലാൻ പ്രവേശനം
🌐കേരള സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംടെക്, എം ആർക്, എംപ്ലാൻ തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 14.വെബ്സൈറ്റ്
http://dtekerala.gov.in

Follow us on

Related News