പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടി

Apr 21, 2025 at 2:14 pm

Follow us on

തിരുവനന്തപുരം: സർവീസിലുള്ള സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് നേടാനുള്ള അവസാന അവസരം. ഇനിയും കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകർക്കുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകി. അപേക്ഷ ഏപ്രിൽ 23വരെയാണ് നീട്ടിയത്. സംസ്ഥാനത്ത് ഒട്ടേറെ സ്കൂൾ അധ്യാപകർ ഇനിയും യോഗ്യത പരീക്ഷയായ കെ-ടെറ്റ് നേടിയിട്ടില്ല എന്നാണ് കണക്ക്. ഈ അധ്യാപകർക്ക് 23ന് വൈകിട്ട് 5വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ വെരിഫിക്കേഷനായി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാകേണ്ടത് 24/04/2025 മുതൽ 30/04/2025 വരെയാണ്.  വിശദ വിവരങ്ങൾ https://ktet.kerla.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.

ഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ തിരുത്താം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തേക്കുള്ള ഓൺലൈൻ ജനറൽ ട്രാൻസ്ഫറിനുള്ള വിവരങ്ങൾ നൽകാനും തിരുത്താനും അവസരം. അധ്യാപകർക്ക് അവരുടെ പ്രൊഫൈൽ വിവരങ്ങൾ നൽകാനും നൽകിയ വിവരങ്ങൾ പരിശോധിച്ച് തിരുത്താനും ഏപ്രിൽ 21 (തിങ്കൾ) ഉച്ചയ്ക്ക് 2മണി വരെ അവസരം ഉണ്ട്. ഏപ്രിൽ 21നകം പ്രിൻസിപ്പൽമാർ ഈ വിവരങ്ങൾ പരിശോധിച്ച് സ്‌കൂളുകളിൽ നിന്നുള്ള കൃത്യമായ ഒഴിവ് റിപ്പോർട്ട് ചെയ്യണം. സ്‌കൂളിലെ എല്ലാ അധ്യാപകരുടേയും പ്രൊഫൈൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്തു എന്നും വെരിഫൈ ചെയ്തു എന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം കൃത്യമായ ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന ഉത്തരവാദിത്വം പ്രിൻസിപ്പൽമാർക്കായതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ട്രാൻസ്ഫർ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റാഫ് ഫിക്‌സേഷന് ശേഷം കൃത്യമായ സ്‌കൂളുകൾ കണ്ടെത്താൻ പറ്റാത്ത അധ്യാപകർ, പ്രിൻസിപ്പൽ ട്രാൻസ്ഫർ വഴി അധികമായി നിൽക്കുന്ന അധ്യാപകർ തുടങ്ങിയവരുൾപ്പെടെ ട്രാൻസ്ഫർ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള സാങ്കേതിക നടപടിക്രമങ്ങളും പോർട്ടലിൽ പുതുതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സർക്കുലറുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, സ്ഥിരമായി ഉന്നയിക്കുന്ന സംശയങ്ങളും മറുപടികളും തുടങ്ങിയവ http://dhsetransfer.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...